ഗ്രൂപ്പ് ഇയില്‍നിന്ന് ആഴ്സണല്‍ നോക്കൗട്ട് ഉറപ്പിച്ചു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആഴ്സണല്‍ സ്പോര്‍ടിംഗ് സിപിയുമായി ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പില്‍ ഏഴു പോയിന്റുമായി സ്പോര്ടിംഗാണ് രണ്ടാമത്. മത്സരത്തിനിടെ ആഴ്സണല്‍ സ്ട്രൈക്കര്‍ ഡാനി ബെല്ബാക്കിന് പരിക്കേറ്റു. പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെഡറിനുള്ള ശ്രമത്തിനിടെ വീണ ബെല്ബാക്കിനു കളത്തില്‍വച്ച് മെഡിക്കല്‍ സ്റ്റാഫ് ഓക്സിജന്‍ നല്കി. സ്ട്രെച്ചറിലാണ് താരത്തെ പുറത്തേക്കു കൊണ്ടുപോയത്. പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
സെവിയ്യയ്ക്കു ജയം
മുന്‍ ചാമ്പ്യന്മാരായ സെവിയ്യ 3-2ന് തുര്‍ക്കി ക്ലബ് അഖിസര്‍ ബെലെഡിസ്പോറിനെ പരാജയപ്പെടുത്തി. 87-ാം മിനിറ്റില്‍ എവര്‍ ബെനേഗ നേടിയ പെനല്‍റ്റിയിലാണ് സെവിയ്യയുടെ ജയം. നോലിറ്റോ (12-ാം മിനിറ്റ്), ലൂയിസ് മുറിയേല്‍ (38-ാം മിനിറ്റ്) എന്നിവരുടെ ഗോളില്‍ സെവിയ്യ മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ എല്‍വിസ് മാനു (52-ാം മിനിറ്റ്), ഒനൗര് അയിക് (78-ാം മിനിറ്റ്) എന്നിവരുടെ ഗോളില്‍ അഖിസര്‍ സമനില നേടി. ഇതിനിടെ 56-ാം മിനിറ്റില്‍ സെര്‍ജി ഗോമസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് സെവിയ്യയ്ക്കു തിരിച്ചടിയായി. ഗ്രൂപ്പ് ജിയില്‍ ഒമ്പത് പോയിന്റ് വീതമായി ക്രാസ്നോഡറും സെവിയ്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
സമനിലയോടെ ആഴ്സണലും മുന്നോട്ട്
12:30 AM Nov 10, 2018 | Deepika.com