ഉമേഷ്, ബുംറ, കുല്‍ദീപ് എന്നിവര്‍ക്കു വിശ്രമം
12:30 AM Nov 10, 2018 | Deepika.com
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മൂന്നാം ട്വന്റി-20യില്നിന്ന് ഇന്ത്യയുടെ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു വിശ്രമം. സിദ്ധാര്‍ഥ് കൗളിനെ ടീമില്‍ തിരിച്ചുവിളിച്ചു. പരമ്പരയില്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ ചെന്നൈയിലാണ്. പരമ്പര ഇന്ത്യ 2-0ന് നേടിക്കഴിഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഒരുക്കത്തിനാണ് മൂന്നുപേര്‍ക്കും വിശ്രമം നല്‍കിയിരിക്കുന്നത്.