ഐസ്വാൾ: മിസോറാം മുഖ്യമന്ത്രി ലാൽ തൻഹാവ്ല രണ്ടു മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ചു. സെർചിപ്, ചംഫായി സൗത്ത് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പത്രിക സർപ്പിച്ചത്. മിസോറാം ചീഫ് ഇലക്ടറൽ ഓഫീസർ എസ്.ബി. ശശാങ്കിനെ തത്സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനകൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ചൊവ്വാഴ്ച സെർചിപ്പിൽ മുഖ്യമന്ത്രിക്കു പത്രിക സമർപ്പിക്കാനായില്ല.