ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യാസഹോദരൻ സഞ്ജയ് സിംഗ് മസാനി കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. ബുധനാഴ്ച പുറത്തിറക്കിയ 29 സ്ഥാനാർഥികളുടെ പട്ടികയിലാണു മസാനി ഇടം കണ്ടെത്തിയത്. ബലാഘട്ട് ജില്ലയിലെ വാരാസിയോനി മണ്ഡലത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്.