ജയം പിടിച്ചുവാങ്ങി ഗോവ തലപ്പത്ത്
12:18 AM Nov 09, 2018 | Deepika.com
മഡ്ഗാവ്: ഐഎസ്എലിൽ ഡൽഹി ഡൈനാമോസിനെതിരേ രണ്ട് തവണ പിന്നിൽനിന്നശേഷം ഗോവ എഫ്സി 2-3ന്റെ ജയം സ്വന്തമാക്കി. ഗോവയ്ക്കായി എഡു ബെഡിയ (54, 89 മിനിറ്റുകൾ) ഇരട്ട ഗോൾ നേടി. ബ്രണ്ടൻ ഫെർണാണ്ടസും (82-ാം മിനിറ്റ്) ഗോവയ്ക്കായി ലക്ഷ്യംകണ്ടു. ബിക്രംജിത്് സിംഗ് (ആറാം മിനിറ്റ്), ലാലിംഗ്സ്വാല ചാങ്തെ (70-ാം മിനിറ്റ്) എന്നിവർ ഡൈനാമോസിനായി വലകുലുക്കി. ജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.