ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്ന് ഡോ. ഉർജിത് പട്ടേൽ നവംബർ 19നു രാജിവച്ചേക്കും. സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള ഭിന്നത തുടരുന്നതിനാലാണു തീരുമാനമെന്നും 19നു നടക്കുന്ന ബോർഡ് യോഗത്തിൽ രാജിക്കാര്യം അറിയിക്കുമെന്നും ഓണ്‍ലൈൻ മാധ്യമമായ മണിലൈഫ് റിപ്പോർട്ട് ചെയ്തു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാവും രാജി നൽകുകയെന്നും റിപ്പോട്ടിലുണ്ട്.
സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനത്തു തുടരാൻ താത്പര്യമില്ലെന്ന് ഉർജിത് പട്ടേൽ അടുപ്പക്കാരോടു പറഞ്ഞതായാണു സൂചന. മാത്രമല്ല, ഇപ്പോഴത്തെ തർക്കങ്ങളിൽ അദ്ദേഹം വല്ലാതെ അസ്വസ്ഥനാണെന്നും അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചെന്നും റിപ്പോർട്ടുണ്ട്്. അതേസമയം, ഉർജിത് പട്ടേൽ രാജിവച്ചാലും സർക്കാർ വിട്ടുവീഴ്ചയ്ക്കില്ലെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഉർജിത് പട്ടേൽ രാജിവച്ചാൽ ഡെപ്യൂട്ടി ഗവർണർ ഡോ. വിരൽ ആചാര്യയും രാജിവയ്ക്കുമെന്നാണു സൂചന.
റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിൽ സർക്കാർ കൈകടത്തുന്നതിനെതിരേ ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ വിമർശനം ഉന്നയിച്ചതോടെയാണു പ്രശ്നം പുറത്തായത്. ഇതിനു പിന്നാലെ റിസർവ് ബാങ്കിനെവിമർശിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആർഎസ്എസും രംഗത്തെത്തി.
റിസർവ് ബാങ്കിന്റെ നടപടികൾ ബാങ്കിംഗ് മേഖല തകരാൻ കാരണമായെന്നായിരുന്നു വിമർശനം. കമ്മി കുറയ്ക്കാൻ റിസർവ് ബാങ്കിന്റെ മിച്ച ധനത്തിൽനിന്ന് 3.6 ലക്ഷം കോടി സർക്കാർ ആവശ്യപ്പെട്ടതും പ്രശ്നങ്ങൾ രൂക്ഷമാക്കി.
റിസർവ് ബാങ്ക് പല ആവശ്യങ്ങൾക്കും വഴങ്ങാത്തതിനെത്തുടർന്ന് റിസർവ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പ് നല്കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചു ബാങ്കിനു നിർദേശം നല്കാൻ ഗവൺമെന്റ് ഒരുങ്ങുന്നതായാണു സൂചന. 83 വർഷത്തെ റിസർവ് ബാങ്ക് ചരിത്രത്തിൽ ഒരു ഗവൺമെന്റും ആ വകുപ്പ് ഉപയോഗിച്ചിട്ടില്ല.
ഉർജിത് പട്ടേൽ
55 വയസ്. ജനനം: 1963 ഒക്ടോബർ 28. ജനനസ്ഥലം: നയ്റോബി, കെനിയ. പൗരത്വം: 2013 വരെ കെനിയൻ. പിന്നീട് ഇന്ത്യൻ.
വിദ്യാഭ്യാസം: ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡ്, യേൽ യൂണിവേഴ്സിറ്റി.
അവിവാഹിതൻ.
1990- 95 ൽ ഐഎംഎഫിൽ. പിന്നീട് റിസർവ് ബാങ്കിൽ. 1998- 2001ൽ കേന്ദ്ര ധനമന്ത്രാലയത്തിൽ കൺസൾട്ടന്റ്. 1997-2006ൽ റിലയൻസ് ഇൻഡസ്ട്രീ സിൽ പ്രസിഡന്റ്. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിൽ ഉപദേഷ്ടാവ്. 2013ൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ. 2016 സെപ്റ്റംബർ നാലിനു റിസർവ് ബാങ്ക് ഗവർണർ.
വിരൽ ആചാര്യ
44 വയസ്. ജനനം: 1974 മാർച്ച് ഒന്ന്. വിദ്യാഭ്യാസം: ഐഐടി ബോംബെ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി. 2001- 2008ൽ ലണ്ടൻ ബിസിനസ് സ്കൂളിൽ പ്രവർത്തിച്ചു. 2008ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ ഇക്കണോമിക്സ് പ്രഫസർ. 2016 ൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി. ഈ പദവിയിൽ 1991നു ശേഷം എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ. അരഡസൻ ധനശാസ്ത്ര പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.