+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനപ്രതിനിധിസഭയിലെ നാല് ഇന്ത്യൻ വംശജർ സീറ്റ് നിലനിർത്തി

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​ന്ത്യ​​​​ൻ​​​​ വം​​​​ശ​​​​ജ​​​​രാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ചി​​​​ല്ല. ഇ​​​​ട​​​​ക്കാ​​
ജനപ്രതിനിധിസഭയിലെ നാല് ഇന്ത്യൻ വംശജർ സീറ്റ് നിലനിർത്തി
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​ന്ത്യ​​​​ൻ​​​​ വം​​​​ശ​​​​ജ​​​​രാ​​​​യ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ചി​​​​ല്ല. ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലെ നാ​​​​ല് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ർ സീ​​​​റ്റ് നി​​​​ല​​​​നി​​​​ർ​​​​ത്തി. സെ​​​​ന​​​​റ്റി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ച ഒ​​​​രാ​​​​ൾ തോ​​​​റ്റു. സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ലേ​​​​ക്ക് ഒ​​​​രു​​​​പി​​​​ടി ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ർ ജ​​​​യി​​​​ച്ചു​​​​ക​​​​യ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.

യു​​​​എ​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ, സെ​​​​ന​​​​റ്റ്, സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അന്പതിലധികം ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രാ​​​​ണു മ​​​​ത്സ​​​​രി​​​​ച്ച​​​ത്. ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ​​​​യി​​​​ലെ 12ഉം ​​​​സെ​​​​ന​​​​റ്റി​​​​ലെ ഒ​​​​ന്നും സീ​​​​റ്റു​​​​ക​​​​ൾ ഇ​​​​തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു.

രാ​​​​ജ കൃ​​​​ഷ്ണ​​​​മൂ​​​​ർ​​​​ത്തി(​​​​പ്ര​​​​തി​​​​പ​​​​ക്ഷ ഡെ​​​​മോ​​​​ക്രാ​​​​റ്റ് പാ​​​​ർ​​​​ട്ടി, ഇ​​​​ല്ലി​​​​നോ​​​​യി സം​​​​സ്ഥാ​​​​നം), പ്ര​​​​മീ​​​​ള ജ​​​​യ​​​​പാ​​​​ൽ(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റ്, വാ​​​​ഷിം​​​​ഗ്ട​​​​ൺ സം​​​​സ്ഥാ​​​​നം), റോ ​​​​ഖ​​​​ന്ന(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റ്, ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ സം​​​​സ്ഥാ​​​​നം), അ​​​​മി ബേ​​​​ര(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റ്, ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ൽ സീ​​​​റ്റ് നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത്. എ​​​​ല്ലാ​​​​വ​​​​രും തോ​​​​ല്പി​​​​ച്ച​​​​ത് ഭ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യാ​​​​ണ്.

അ​​​​മി ബേ​​​​ര മൂ​​​​ന്നാം വ​​​​ട്ട​​​​വും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. രാ​​​​ജ കൃ​​​​ഷ്ണ​​​​മൂ​​​​ർ​​​​ത്തി​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ജി​​​​തേ​​​​ന്ദ​​​​ർ ദി​​​​ഗാം​​​​ഗ്‌​​​​വ​​​​ർ ആ​​​​യി​​​​രു​​​​ന്നു.
അ​​​​ഫ്താ​​​​ബ് പു​​​​രെ​​​​വാ​​​​ൾ(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റ്, ഒ​​​​ഹാ​​​​യോ), അ​​​​നി​​​​ത മാ​​​​ലി​​​​ക്(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റ്, അ​​​​രി​​​​സോ​​​​ണ), ഹി​​​​രാ​​​​ൾ തി​​​​പി​​​​ർ​​​​ണേ​​​​നി(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റ്, അ​​​​രി​​​​സോ​​​​ണ), ശ്രീ ​​​​പ്ര​​​​സ്റ്റ​​​​ൺ കു​​​​ൽ​​​​ക്ക​​​​ർ​​​​ണി(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റ്, ടെ​​​​ക്സ​​​​സ്), സ​​​​ഞ്ജ​​​​യ് പ​​​​ട്ടേ​​​​ൽ(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റ്, ഫ്ളോ​​​​റി​​​​ഡ), ചി​​​​ന്ത​​​​ൻ ദേ​​​​ശാ​​​​യ്(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റ്, അ​​​​ർ​​​​ക്ക​​​​ൻ​​​​സാ​​​​സ്), ഹാ​​​​രി അ​​​​റോ​​​​റ(​​​​റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ, ക​​​​ണ​​​​ക്‌റ്റിക്ക​​​​ട്ട്) എന്നിവർ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ചു തോ​​​​റ്റു.

മാ​​​​സ​​​​ച്ചു​​​​സെ​​​​റ്റ്സി​​​​ൽ​​​​നി​​​​ന്ന് സ്വതന്ത്രനായി സെനറ്റിലേക്കു മത്സരിച്ച ഇന്ത്യൻ വംശജൻ ശി​​​​വ അ​​​​യ്യാ​​​​ദു​​​​രൈ പരാജയപ്പെട്ടു. ഈ സീറ്റിൽ ഡെമോ​​​​ക്രാ​​​​റ്റ് സ്ഥാനാർഥി എ​​​​ലി​​​​സ​​​​ബ​​​​ത്ത് വാ​​​​റ​​​​ൻ ​​​​റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാർട്ടിയിലെ ജി​​​​യോ​​​​ഫ് ദി​​​​യേലി​​​​നെ തോ​​​​ല്പി​​​​ച്ചു.

സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളി​​​​ൽ ജ​​​​യി​​​​ച്ച​​​​വ​​​​ർ

ഷി​​​​ക്കാ​​​​ഗോ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ റാം ​​​​വി​​​​ല്ല​​​​വാ​​​​ളം എ​​​​തി​​​​രാ​​​​ളി​​​​യി​​​​ല്ലാ​​​​തെ ഇ​​​​ല്ലി​​​​നോ​​​​യി സം​​​​സ്ഥാ​​​​ന സെ​​​​ന​​​​റ്റി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. സം​​​​സ്ഥാ​​​​ന സ​​​​ഭ​​​​യി​​​​ലെ​​​​ത്തു​​​​ന്ന ആ​​​​ദ്യ ഏ​​​​ഷ്യ​​​​ൻ​​​​ വം​​​​ശ​​​​ജ​​​​ൻ​​​​കൂ​​​​ടി​​​​യാ​​​​യി ഇ​​​​ദ്ദേ​​​​ഹം. നോ​​​​ർ​​​​ത്ത് ക​​​​രോ​​​​ളൈ​​​​ന സെ​​​​ന​​​​റ്റി​​​​ലേ​​​​ക്ക് മു​​​​ജ്താ​​​​ബ മു​​​​ഹ​​​​മ്മ​​​​ദും ജ​​​​യി​​​​ച്ചു.

നി​​​​മ കു​​​​ൽ​​​​ക്ക​​​​ർ​​​​ണി(​​​​കെ​​​​ന്‍റ​​​​ക്കി നി​​​​യ​​​​മ​​​​സ​​​​ഭ), ജെ​​​​യ് ചൗ​​​​ധ​​​​രി(​​​​നോ​​​​ർ​​​​ത്ത് ക​​​​രോ​​​​ളൈ​​​​ന), മാ​​​​ങ്ക ദിം​​​​ഗ്ര, വ​​​​ന്ദ​​​​ന സ്ലേ​​​​റ്റ​​​​ർ( ര​​​​ണ്ടു പേ​​​​രും വാ​​​​ഷിം​​​​ഗ്ട​​​​ൺ സം​​​​സ്ഥാ​​​​നം) എ​​​​ന്നി​​​​വ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.
ഒ​​​​ഹാ​​​​യോ സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് മൂ​​​​ന്നാം​​​​വ​​​​ട്ടം ജ​​​​യി​​​​ച്ച നി​​​​രാ​​​​ജ് അ​​​​ന്താ​​​​നി(27) യു​​​​എ​​​​സി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യി തു​​​​ട​​​​രു​​​​ന്നു.