+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈക്ക് പോംപിയോ കിമ്മിന്‍റെ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ച നീട്ടിവച്ചു

വാ​​​ഷിം​​​ഗ്ട​​​ൺ ​​​ഡി​​​സി: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന്‍റെ വ​​​ലംകൈ​​​യെ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കിം ​​​യോം​​​ഗ് ചോ​​​ളു​​​മാ​​​യി ന
മൈക്ക് പോംപിയോ കിമ്മിന്‍റെ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ച നീട്ടിവച്ചു
വാ​​​ഷിം​​​ഗ്ട​​​ൺ ​​​ഡി​​​സി: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന്‍റെ വ​​​ലംകൈ​​​യെ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കിം ​​​യോം​​​ഗ് ചോ​​​ളു​​​മാ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ മാ​​​റ്റി​​​വ​​​ച്ചു.

കി​​​മ്മും ട്രം​​​പും ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള ര​​​ണ്ടാം ഉ​​​ച്ച​​​കോ​​​ടി​​​യെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​നി​​​രു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​ണു മാ​​​റ്റി​​​യ​​​ത്. അ​​​വ​​​സാ​​​ന നി​​​മി​​​ഷം കൂ​​​ടി​​​ക്കാ​​​ഴ്ച റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു കാ​​​ര​​​ണ​​​മൊ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ഫ​​​ല​​​വ​​​ത്താ​​​യി​​​ല്ലെ​​​ന്നാ​​​ണ് അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​ത്തെ റ​​​ദ്ദാ​​​ക്ക​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു ന​​​ല്ല ല​​​ക്ഷ​​​ണ​​​മ​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ദ​​​ഗ്ധ​​​നാ​​​യ സി​​​യൂ​​​ൾ പ്ര​​​ഫ​​​സ​​​ർ യാ​​​ങ് മൂ​​​ജി​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഉ​​​പ​​​രോ​​​ധം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ വാ​​​ഷിം​​​ഗ്ട​​​ൺ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​ണ്വാ​​​യു​​​ധ നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തികൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ്യോം​​​ഗ്യാം​​​ഗ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു.