വാഷിംഗ്ടൺ ഡിസി: ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനു നേർക്ക് ബ്രിട്ടനിലുണ്ടായ രാസായുധാക്രമണത്തിന്റെ പേരിൽ റഷ്യക്കെതിരേ കൂടുതൽ ഉപരോധം ചുമത്താൻ അമേരിക്ക ആലോചിക്കുന്നു. ഇക്കാര്യം കോൺഗ്രസിനു റിപ്പോർട്ട് ചെയ്തതായി വിദേശകാര്യവക്താവ് ഹെതർ ന്യൂവർട്ട് അറിയിച്ചു.
മാർച്ച് നാലിന് ബ്രിട്ടനിലെ സാലിസ്ബറിയിലാണ് സ്ക്രിപാലും മകൾ യൂലിയയും ആക്രമിക്കപ്പെട്ടത്. റഷ്യക്കും ബ്രിട്ടനുവേണ്ടി ചാരപ്പണി ചെയ്തിട്ടുള്ള സ്ക്രിപാൽ ബ്രിട്ടന്റെ അഭയം സ്വീകരിച്ച് അവിടെ താമസിക്കുകയായിരുന്നു.