കോയന്പത്തൂർ: കെ എസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സെൽവപുരം സേത്തുമട വായ്ക്കാൽ മരുതുപാണ്ടി (39)യാണ് മരിച്ചത്. ഉക്കടത്തുനിന്നും പേരൂർ ബൈപാസ് റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ താഴെ വീണപ്പോൾ പാലക്കാട്ടുനിന്നും കോയന്പത്തൂരിലേക്കു വന്ന ബസ് മരുതപാണ്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ഇതേ തുടർന്ന് അപകടം നേരിൽകണ്ട നാട്ടുകാരും യാത്രക്കാരും ബസ് തകർക്കുകയും ഡ്രൈവർ പാലക്കാട് സ്വദേശി രാധാകൃഷ്ണനെ മർദിക്കുകയും ചെയ്തു.