ഐസോൾ-നെറോക സമനില
12:36 AM Nov 08, 2018 | Deepika.com
ഐസോൾ: ഇന്ത്യൻ ഐ ലീഗ് ഫുട്ബോളിൽ ഐസോൾ എഫ്സി- നെറോക എഫ്സി പോരാട്ടം ഗോൾ രഹിത സമനിലയിൽ. ലീഗിന്റെ താഴേത്തട്ടിലുള്ള ടീമുകളാണ് ഇരുവരും. മൂന്ന് കളികളിൽനിന്ന് രണ്ട് പോയിന്റ് വീതവുമായി ഐസോളും നെറോകയും ഒന്‍പതും പത്തും സ്ഥാനങ്ങളിലാണ്. ഏഴ് പോയിന്റുള്ള ചെന്നൈ സിറ്റി, ആറ് പോയിന്റുമായി ഈസ്റ്റ് ബംഗാൾ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ.