ന്യൂഡൽഹി: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സാംസ്കാരിക പുരസ്കാരമായ ഒമാൻ കൾച്ചറൽ അവാർഡ് മുതിർന്ന ഐഎ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനും വാഗ്മിയും മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവുമായ ഡോ. സി.വി. ആനന്ദബോസിന്. മസ്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ മുനു മഹാവാർ അവാർഡ് സമ്മാനിച്ചു.
ടി. എൻ. ശേഷൻ, അടൂർ ഗോപാലകൃഷ്ണൻ, സുകുമാരി എന്നിവരാണ് മുൻ വർഷങ്ങളിൽ ഈ അവാർഡ് നേടിയത്. ഒമാനിലെ ആഭ്യന്തര സുരക്ഷാ തലവൻ അബ്ദുൾ വഹാബ് ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. ഇന്ത്യാ ക്ലബ് പ്രസിഡന്റ് ഭാസ് നായർ പ്രസംഗിച്ചു. ദീപിക പത്രത്തിൽ ഉൾപ്പെടെ ലേഖനങ്ങളും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി 32 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.