അയോധ്യ: യുപിയിലെ ഫൈസാബാദ് ജില്ല ഇനി അയോധ്യ എന്ന പേരിൽ അറിയപ്പെടും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പ്രഖ്യാപനം നടത്തിയത്. അയോധ്യ നമ്മുടെ അഭിമാനത്തിന്റെ പ്രതീകമാണെന്ന് ആദിത്യനാഥ് പറഞ്ഞു. ദീപാവലിയോടനുബന്ധിച്ചുള്ള ദീപോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിൽ ശ്രീരാമന്റെ പേരിൽ വിമാനത്താവളം ദശരഥ മഹാരാജാവിന്റെ പേരിൽ മെഡിക്കൽ കോളജും സ്ഥാപിക്കുമെന്നു യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.