മുംബൈ: 2019 സീസണ് ഐപിഎലിന്റെ അവസാനംവരെ ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ ഉണ്ടാകില്ല. മാർച്ച് 29ന് ഐപിഎൽ ആരംഭിക്കുമെന്നാണ് വിവരം. മേയ് ഒന്നിനുശേഷം തങ്ങളുടെ കളിക്കാർ ഐപിഎലിൽ ഉണ്ടാകുകയില്ലെന്ന് ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ ബിസിസിഐയെ അറിയിച്ചു. മേയ് 31 ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം എന്നാണ് സൂചന. ഇക്കാര്യങ്ങൾ ബിസിസിഐ ഒൗദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് അനൗദ്യോഗിക വിവരം ലഭിച്ചതായാണ് റിപ്പോർട്ട്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ ഒഴികേയുള്ള ക്രിക്കറ്റ് ബോർഡുകൾ കളിക്കാർ എന്നുവരെ ഉണ്ടാകുമെന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎൽ കളിക്കാരുടെ ലേലം ഡിസംബർ 17, 18 തീയതികളിൽ ജയ്പുരിൽ നടക്കും.
ഐപിഎൽ 2019: ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ നേരത്തേ മടങ്ങും
12:13 AM Nov 07, 2018 | Deepika.com