ലണ്ടൻ: ഇന്ത്യ, ഓസ്ട്രേലിയ, കെനിയ, ഫിജി, ശ്രീലങ്ക ഉൾപ്പെടെയുള്ള കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് അവർ ബ്രിട്ടനിൽ താമസിച്ചിട്ടില്ലെങ്കിലും ബ്രിട്ടീഷ് സായുധസേനയിൽ ചേരാൻ അനുമതി നൽകും. പ്രതിരോധമന്ത്രാലയം തയാറാക്കിയ പുതിയ റിക്രൂട്ട്മെന്റ് നടപടിക്രമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 53 രാജ്യങ്ങളാണു കോമൺവെൽത്തിലുള്ളത്.
അഞ്ചുവർഷമെങ്കിലും ബ്രിട്ടനിൽ താമസിച്ചവർക്കേ കര, നാവിക, വ്യോമസേനയിൽ റിക്രൂട്ട്മെന്റിന് അർഹതയുള്ളുവെന്ന നിബന്ധനയാണ് എടുത്തുകളയുന്നത്.
അഞ്ചുവർഷമെങ്കിലും ബ്രിട്ടനിൽ താമസിച്ചവർക്കേ കര, നാവിക, വ്യോമസേനയിൽ റിക്രൂട്ട്മെന്റിന് അർഹതയുള്ളുവെന്ന നിബന്ധനയാണ് എടുത്തുകളയുന്നത്.