ലണ്ടന്‍: ആല്‍വരോ മൊറാട്ടയുടെ ഇരട്ട ഗോള്‍ മികവില്‍ ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 3-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. രണ്ടു പകുതികളിലുമാണ് മൊറാട്ടയുടെ ഗോളുകള്‍. 32-ാം മിനിറ്റില്‍ സ്പാനിഷ് താരം ചെല്‍സിയെ മുന്നിലെത്തിച്ചു. എന്നാല്‍, ആന്‍ഡ്രൂസ് ടൗണ്‍സെന്‍ഡ് 53-ാം മിനിറ്റില്‍ നേടിയ ഗോള്‍ ക്രിസ്റ്റല്‍ പാലസിന് സമനിലയെന്ന ചെറിയൊരു പ്രതീക്ഷകള്‍ നല്കി. 65-ാം മിനിറ്റില്‍ മൊറാട്ട ചെല്‍സിക്ക് ലീഡ് നല്കി. ക്രിസ്റ്റല്‍ പാലസിന് തിരിച്ചുവരാന്‍ അവസരം നല്‍കാതെ പെഡ്രോയുടെ 70-ാം മിനിറ്റിലെ ഗോള്‍ ചെല്‍സിയുടെ ജയം ഉറപ്പിച്ചു. ജയത്തോടെ ചെല്‍സി ലിവര്‍പൂളിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കു കയറി.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 6-1ന് സതാംപ്ടണെ തോല്‍പ്പിച്ചു. വെസ്ലി ഹോഡറ്റ് സെല്‍ഫ് ഗോളിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. റഹാം സ്റ്റെര്‍ലിംഗ് (45+2, 67) ഇരട്ട ഗോള്‍ നേടി. സെര്‍ജിയോ അഗ്വേറോ (12-ാമിനിറ്റ്), ഡേവിഡ് സില്‍വ (18-ാം മിനിറ്റ്), ലെറോയ് സെയ്ന് (90+1-ാം മിനിറ്റ്) എന്നിവരും ലക്ഷ്യം കണ്ടു. അഗ്വേറോ പ്രീമിയര്‍ ലീഗില്‍ 150 ഗോള്‍ തികച്ചു.
ചെല്‍സിക്കു ജയം
12:57 AM Nov 06, 2018 | Deepika.com