ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനു ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം പോലെ സ്വതന്ത്രമായ സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ചീഫ് ഇലക്ഷൻ കമ്മീഷനെ തെരഞ്ഞെടുക്കുന്ന നടപടി കൂടുതൽ സുതാര്യവും സ്വതന്ത്രവുമാകേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. എന്നാൽ, ഈ നിർദേശത്തെ കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ എതിർത്തു. ഇതുവരെ ഉണ്ടായ നിയമനങ്ങൾ സുതാര്യവും സ്വതന്ത്രവും നിയമപരവുമാണെന്നു ചൂണ്ടിക്കാട്ടിയ എജി, ഭരണഘടനാ ചുമതലയുള്ള അധികാരികളെ തെരഞ്ഞെടുക്കുന്നത് നിയമ നടപടികൾ പ്രകാരമാണെന്നും വിശദമാക്കി.