മുംബൈ: യുവതികൾക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും ആരാധനാസ്ഥലം അശുദ്ധമാക്കാൻ അവകാശമില്ലെന്നു കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി.
ശബരിമലയുമായി ബന്ധപ്പെട്ട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കോടതിവിധിയെപ്പറ്റി ഒന്നും പറയുന്നില്ലെന്നു പറഞ്ഞിട്ടാണു സ്മൃതിയുടെ പ്രതികരണം. ആർത്തവ രക്തം പുരണ്ട നാപ്കിൻ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോകില്ലല്ലോ. അപ്പോൾ പിന്നെ ക്ഷേത്രത്തിൽ ആകാമോ? പ്രാർഥിക്കാൻ എനിക്കവകാശമുണ്ട്, അശുദ്ധമാക്കാൻ അവകാശമില്ല- ഒരു സെമിനാറിൽ മന്ത്രി പറഞ്ഞു.