മുംബൈ: നടനും റിയാലിറ്റി ഷോ ബിഗ് ബോസിലെ മത്സരാർഥിയുമായ അജാസ് ഖാൻ (35) നിരോധിത മയക്കുമരുന്നുമായി പിടിയിലായി. അജാസിന്റെ ബാഗിൽനിന്ന് എക്സ്റ്റസി (എംഡിഎം എ) എന്ന നിരോധിത മയക്കുമരുന്ന് കണ്ടെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ തുഷാർ ദോഷി പറഞ്ഞു.
മുംബൈ സബർബൻ അന്ധേരി സ്വദേശിയാണ് അജാസ്. 36 കാരിയായ കേശാലങ്കര ജീവനക്കാരിയുടെ മൊബൈൽഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച കേസിൽ 2016ൽ അജാസ് പിടിയിലായിട്ടുണ്ട്.പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.