മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് പ്രതിപക്ഷപാർട്ടികളുടെ ദേശീയതലത്തിലുള്ള സഖ്യത്തിനു സാധ്യതയില്ലെന്നും എൻഡിഎയെ അധികാരത്തിൽനിന്നകറ്റാൻ ബിജെപി ഇതര കക്ഷികളുടെ സഖ്യത്തിനു ശ്രമിക്കുന്നുണ്ടെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ.
തെരഞ്ഞെടുപ്പിനു ശേഷം ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന ഏതു പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കാമെന്ന് സ്വകാര്യ ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. 2004 ലെ സമാന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഡൽഹിയിലും മഹാരാഷ്ട്രയിലും സർക്കാരുകൾക്കു മാറ്റമുണ്ടാകും. ഒരു പാർട്ടിക്കു മാത്രമായി അധികാരത്തിൽ തുടരാൻ സാധിക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മോദി പ്രധാനമന്ത്രിയായി തുടരുമെന്ന് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.