+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​നി​ടി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ട്രെ​യി​നി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഇ​രു​പ​ത്ത​ഞ്ചും നാ​ല്പ​തും പ്രാ​യം​വ​രു​ന്ന ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്. രാ​മ​നു​ജം​ന​ഗ​ർ റെ​യി​ൽ​പാ​ളം മു​റി​ച്ചു ക​
ട്രെ​യി​നി​ടി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ചു
കോ​യ​ന്പ​ത്തൂ​ർ: ട്രെ​യി​നി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഇ​രു​പ​ത്ത​ഞ്ചും നാ​ല്പ​തും പ്രാ​യം​വ​രു​ന്ന ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്. രാ​മ​നു​ജം​ന​ഗ​ർ റെ​യി​ൽ​പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രേ​നി​ന്നും വ​രു​ന്ന ട്രെ​യി​നി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 25 വ​യ​സ് പ്രാ​യം തോ​ന്നു​ന്ന യു​വാ​വ് ചു​വ​പ്പു ക​ള​ർ ടീ ​ഷ​ർ​ട്ടും ബ്ലൂ ​ജീ​ൻ​സു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. നെ​ഞ്ചി​ൽ ഗൗ​തം എ​ന്നും പ​ച്ച​കു​ത്തി​യി​ട്ടു​ണ്ട്.

പീ​ള​മേ​ട് ത​ണ്ണീ​ർ​പ​ന്ത​ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല്പ​തു​വ​യ​സു പ്രാ​യം വ​രു​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ച​ന്ദ​ന​ക്ക​ള​ർ ഫു​ൾ​കൈ ഷ​ർ​ട്ടും ക​റു​പ്പു ക​ള​ർ പാ​ന്‍റു​മാ​ണ് മ​രി​ക്കു​ന്പോ​ൾ ധ​രി​ച്ചി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​രി​ച്ച​വ​ർ ആ​രാ​ണെ​ന്ന​തി നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.