റിയാദ്: ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികൾ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു ഇന്നലെ ചേർന്ന സൗദി കാബിനറ്റ് വ്യക്തമാക്കി. സത്യം പുറത്തുകൊണ്ടുവരാൻ നടപടി എടുത്തിട്ടുണ്ടെന്ന് എസ്പിഎ വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.