ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ചെന്നൈയിനു ഇന്നലെയും ജയിക്കാനായില്ല. തോൽവി ഒഴിവാക്കാനായതിൽ നിലവിലെ ചാന്പ്യന്മാർക്ക് ആശ്വസിക്കാം. ഡൽഹിയിലെ ജവർഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിനും ഡൽഹി ഡൈനാമോസും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഈ സീസണിലെതന്നെ ആദ്യത്തെ ഗോൾരഹിത സമനിലയായിരുന്നു.
മത്സരത്തിലുടനീളം മികച്ച ആക്രമണം അഴിച്ചുവിട്ട ചെന്നൈയിനു ഡൽഹിയുടെ വലചലിപ്പിക്കാനായില്ല. ഡൽഹി ഗോൾകീപ്പർ ഫ്രാൻസിസ്കോ ഡോറോൻസോറോയുടെ മികച്ച പ്രകടനമാണ് ചെന്നൈയിനു ഗോൾ നിഷേധിച്ചത്. ഒരു പോയിന്റുമായി ചെന്നൈയിൻ ഒന്പതാം സ്ഥാനത്താണ്. മൂന്നു പോയിന്റുള്ള ഡൽഹി എട്ടാമതും.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ബംഗളൂരു എഫ്സ് 3 2 1 0 7
നോർത്ത് ഈസ്റ്റ് 3 2 1 0 7
ജംഷഡ്പുർ 3 1 2 0 5
കേരള ബ്ലാസ്റ്റേഴ്സ് 3 1 2 0 5
ഗോവ എഫ്സി 2 1 1 0 4
മുംബൈ സിറ്റി 3 1 1 1 4
എടികെ 4 1 1 2 4
ഡൈനാമോസ് 4 0 3 1 3
ചെന്നൈയിൻ 4 0 1 3 1
പൂന 3 0 1 2 1
ചെന്നൈയിനു ജയമില്ല
12:55 AM Oct 24, 2018 | Deepika.com