ഓസിൽ മിന്നി, ആഴ്സണലും

12:55 AM Oct 24, 2018 | Deepika.com
ല​ണ്ട​ന്‍: മെ​സ്യൂ​ട്ട് ഓ​സി​ല്‍ പ്ലേ ​മേ​ക്ക​റു​ടെ റോ​ള്‍ ഗം​ഭീ​ര​മാ​ക്കി​യ​പ്പോ​ള്‍ ആ​ഴ്‌​സ​ണ​ലി​ന് ത​ക​ര്‍പ്പ​ന്‍ ജ​യം. സ്വ​ന്തം എ​മി​റേ​റ്റ്‌​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 3-1ന്് ​ലെസ്റ്റ​ര്‍ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റെ വി​ജ​യ​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ്. 2007ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി 12 ജ​യം നേടയ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ഴ്‌​സ​ണ​ല്‍ തു​ട​ര്‍ച്ച​യാ​യി 10 ക​ളി​യി​ല്‍ ജ​യി​ക്കു​ന്ന​ത്.

31-ാം മി​നി​റ്റി​ല്‍ബെ​ന്‍ ചി​ല്‍വെ​ലി​ന്‍റെ ക്രോ​സ് ആ​ഴ്‌​സ​ണ​ലി​ന്‍റെ ഹെ​ക്ട​ര്‍ ബെ​ല്ലേ​റി​ന്‍റെ കാ​ലി​ല്‍ ത​ട്ടി സെ​ല്‍ഫ് ഗോ​ൾ പിറന്നു. 45-ാം മി​നി​റ്റി​ല്‍ ഓസിൽ സ​മ​നി​ല ഗോ​ള്‍ നേ​ടി. 63-ാം മി​നി​റ്റി​ല്‍ ആ​ഴ്‌​സ​ണ​ല്‍ ലീ​ഡ് നേ​ടി. ഓ​സി​ലി​ന്‍റെ മി​ക​വി​ലാ​യി​രു​ന്നു ഗോൾ. ഔ​ബ​മെ​യാം​ഗ് അ​നാ​യാ​സം പ​ന്ത് വ​ല​യി​ലാ​ക്കി. മൂ​ന്നു മി​നി​റ്റി​നു​ള്ളി​ല്‍ ആ​ഴ്‌​സ​ണ​ല്‍ ഔ​ബ​മെ​യാം​ഗി​ലൂ​ടെ മൂ​ന്നാം ഗോ​ള്‍ നേടി. ഓസിലായിരുന്നു വഴിയൊരുക്കിയത്.