കോട്ടയം: ഫിബ അണ്ടർ 18 വനിതാ ഏഷ്യൻ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീമിൽ മൂന്ന് മലയാളികൾ ഇടംനേടി. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ അനു മരിയ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ശ്രീകല റാണി, കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസിലെ ആൻ മേരി സക്കറിയ എന്നിവരാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. കണ്ണൂർ ചന്ദനക്കാംപാറയിൽനിന്നുള്ള എം.സി. തങ്കച്ചനാണ് ഒന്നാം സഹപരിശീലകൻ.
ബംഗളൂരുവിൽ ഈ മാസം 28 മുതൽ നവംബർ മൂന്ന് വരെയാണ് ചാന്പ്യൻഷിപ്പ്. ഡിവിഷൻ ബി ഗ്രൂപ്പ് എയിൽ സിംഗപ്പുർ, ഗുവാം, ഇറാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യ.
ഇന്ത്യൻ ബാസ്കറ്റ് ടീമിൽ മൂന്ന് മലയാളികൾ
12:55 AM Oct 24, 2018 | Deepika.com