ജമ്മു: പാക്കിസ്ഥാനിൽനിന്ന് ആയുധശേഖരവുമായി നുഴഞ്ഞുകയറിയ ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിനു പിന്നാലെ ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം അനുവദിക്കില്ലെന്നും നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹം ഏറ്റുവാങ്ങണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി കരസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കണമെന്നു പാക്കിസ്ഥാനെ സാധ്യമായ വാർത്താവിനിമയ സംവിധാനത്തിലൂടെ അറിയിച്ചിട്ടു ണ്ട്. സ്വന്തം മണ്ണിൽ ഭീകരർ പ്രവർത്തിക്കുന്നതു തടയണമെന്നു പാക് സേനയ്ക്കു നിർദേശം നൽകിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.