ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിനായി ഓർഡിനൻസ് ഇറക്കിയാലും നിയമപരമായ സാധുത ലഭിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. ഭരണഘടനാ ബെഞ്ച് വിധി മറികടക്കാൻ ഓർഡിനൻസിന് കഴിയില്ല. സുപ്രീംകോടതിയെ സമീപിക്കലാണ് ഏക പോംവഴി.
സുപ്രീംകോടതി വിധി നടപ്പാക്കാതെ ഭരണഘടനാ ലംഘനം നടത്തണമെന്ന മുൻ ആവശ്യം ജനം മനസിലാക്കിയപ്പോഴാണ് ഓർഡിനൻസ് എന്ന പുതിയ ആവശ്യം കോണ്‍ഗ്രസും ബിജെപിയും ഉയർത്തുന്നതെന്നും എസ്.രാമചന്ദ്രൻ പിള്ള കുറ്റപ്പെടുത്തി. ആൾക്കൂട്ട അക്രമങ്ങൾ വഴി മനഃപൂർവം കലാപം സൃഷ്ടക്കാനാണ് ശ്രമം. നട അടയ്ക്കാൻ തന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.