ചെന്നൈ: അടുത്ത തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷം സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ബിജെപി സർക്കാരിനെ താഴെയിറക്കി പുരോഗമന ബദലിനെ അധികാരത്തിലെത്തിക്കാനാണു കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു ചിദംബരം ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
ആരു പ്രധാനമന്ത്രിയാകണമെന്ന കാര്യം തെരഞ്ഞെടുപ്പിനുശേഷം ഘടകകക്ഷികൾ ചർച്ച ചെയ്തു തീരുമാനിക്കും. പ്രധാനമന്ത്രിപദം സംബന്ധിച്ച് ഒരു തർക്കവുമില്ല. മനുഷ്യന്റെ സ്വാതന്ത്ര്യം തട്ടിയെടുക്കാത്ത, പൗരന്മാരെ ഭീഷണിപ്പെടുത്താത്ത, നികുതി ഭീകരത അടിച്ചേൽപ്പിക്കാത്ത സർക്കാരാണു ഞങ്ങളുടെ ലക്ഷ്യം-ചിദംബരം കൂട്ടിച്ചേർത്തു.