അംബസ (ത്രിപുര): ത്രിപുരയിലെ ആദിവാസമേഖലയായ കാഞ്ചുചാരയിൽ 45 ദിവസത്തിനിടെ ആറു ശിശുക്കൾ മരിച്ചു. ആറു മാസം മുതൽ രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മരണം കമാൽപുർ സബ്ഡിവിഷനിൽ ആശങ്ക സൃഷ്ടിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടുത്ത പനിയെത്തുടർന്ന് ആദ്യം ദലായി ജില്ലാ ആശുപത്രിയിലും പിന്നീട് അഗർത്തല മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ച കുട്ടികളാണു മരിച്ചത