യുഎസ് ഫോർമുല വണ്‍ കാറോട്ടത്തിൽ ഫെരാരിയുടെ ഫിൻലൻഡ് ഡ്രൈവർ കിമി റൈക്കോണിന് ജയം. ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് കിരീടം ഉറപ്പിക്കാമെന്ന മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടന്റെ സ്വപ്നത്തിനു തിരിച്ചടി നല്‍കിയാണ് റൈക്കോണ്‍ വെന്നിക്കൊടി പാറിച്ചത്. മത്സരത്തിൽ ഹാമിൽട്ടണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റഫെനാണ് രണ്ടാം സ്ഥാനം. ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ നാലാം സ്ഥാനത്തും മെഴ്സിഡസിന്റെ വൽറ്റേരി ബോട്ടസ് അഞ്ചാം സ്ഥാനത്തുമായി.
ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ 331 പോയിന്റുമായി ഹാമിൽട്ടണ് ആണ് ഒന്നാം സ്ഥാനത്ത്. 264 പോയിന്റുമായി വെറ്റൽ രണ്ടാമതും 207 പോയിന്റുമായി ബോട്ടസ് മൂന്നാമതുമാണ്.
യുഎസിൽ കിമി റൈക്കോണ്‍
12:15 AM Oct 23, 2018 | Deepika.com