ഇസ്ലാമാബാദ്: അഫ്ഗാൻ താലിബാന്റെ മുൻ ഡെപ്യൂട്ടി നേതാവ് മുല്ലാ ബരാദറിനെ പാക്കിസ്ഥാൻ വിട്ടയച്ചു. ഖത്തർ ഇടപെട്ടതിനെത്തുടർന്നാണു മോചനം. അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയ്ക്കു വേഗം കൂട്ടാൻ ബരാദറിന്റെ ജയിൽമോചനം ഉപകരിക്കുമെന്നു കരുതപ്പെടുന്നു.
1994ൽ അഫ്ഗാൻ താലിബാനു രൂപം നൽകിയ നാലു സമുന്നത നേതാക്കളിലൊരാളായ മുല്ലാ ബരാദറിനെ 2010-ലാണ് കറാച്ചിയിൽ പാക് സുരക്ഷാഭടന്മാർ അറസ്റ്റ് ചെയ്തത്. ഈയിടെ ഖത്തറിന്റെ പ്രതിനിധികൾ ഇസ്ലാമാബാദിലെത്തി പാക് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.