വാഷിംഗ്ടൺ ഡിസി: യുഎസ് ലക്ഷ്യംവച്ചു നീങ്ങുന്ന ആയിരക്കണക്കിനു പേരുടെ കുടിയേറ്റസംഘത്തിനു ശക്തമായ മുന്നറിയിപ്പു നല്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈന്യത്തിനും ഫെഡറൽ അതിർത്തി രക്ഷാ ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശം നൽകി. ദേശീയ അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
മെക്സിക്കോയിലൂടെ യുഎസിന്റെ തെക്കൻ അതിർത്തിയിലേക്കു നീങ്ങുന്ന സംഘത്തെ തടയാൻ മെക്സിക്കോയിലെ പട്ടാളത്തിനും പോലീസിനും സാധിക്കുന്നില്ല. കുറ്റവാളികളും പശ്ചിമേഷ്യക്കാരും സംഘത്തിലുണ്ടെന്നും ട്രംപ് പറഞ്ഞു. ഹോണ്ടുറാസിൽനിന്നാണ് വൻ കുടിയേറ്റ സംഘം യാത്ര തുടങ്ങിയത്.