കോയന്പത്തൂർ: വിദ്യാർഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുപ്പൂർ സ്വദേശി ബാലസുഹമണ്യന്റെ മകൻ വസന്ത് കുമാർ (14) ആണ് മരിച്ചത്. അന്നൂർ കോവിൽപ്പാളയത്തെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന വസന്ത് കുമാർ രാവിലെ ഹോസ്്റ്റലിൽ പുറത്തുപോയി ഏറെനേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് വാർഡനും സഹപാഠികളും ചേർന്ന് അന്വേഷിച്ചതിനെ തുടർന്ന് കൗശിക നന്ദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിദ്യാർഥിയുടെ മരണത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.
വിദ്യാർഥിയുടെ മരണത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.