ജമ്മു: നിയന്ത്രണരേഖലയിൽ രൗജരി ജില്ലയിൽ രണ്ടു പാക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. ഒരു സൈനികനു പരിക്കേറ്റു. പാക് സൈനികരും ഭീകരരും ഉൾപ്പെട്ട ബോർഡർ ആക്ഷൻ ടീം(ബാറ്റ്) അംഗങ്ങളാണു കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാർ.
സുന്ദർബനി സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ. ജമ്മു കാഷ്മീർ സ്വദേശികളായ ഹവിൽദാർ കൗശൽകുമാർ, ലാൻസ് നായിക് രൺജീത് സിംഗ്, റൈഫിൾമാൻ രജത്കുമാർ ബസാൻ എന്നിവരാണു വീരമൃത്യു വരിച്ച സൈനികർ.
സുന്ദർബനി സെക്ടറിലായിരുന്നു ഏറ്റുമുട്ടൽ. ജമ്മു കാഷ്മീർ സ്വദേശികളായ ഹവിൽദാർ കൗശൽകുമാർ, ലാൻസ് നായിക് രൺജീത് സിംഗ്, റൈഫിൾമാൻ രജത്കുമാർ ബസാൻ എന്നിവരാണു വീരമൃത്യു വരിച്ച സൈനികർ.