ന്യൂഡൽഹി: ശബരിമല വിഷയത്തിൽ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി. കോണ്ഗ്രസ് നേതാക്കളോ ദേവസ്വം ബോർഡോ തന്നെ സമീപിച്ചിട്ടില്ല. ആരെങ്കിലും എത്തിയാൽ തന്റെ നിലപാട് അറിയിക്കുമെന്നും സിംഗ്വി പ്രതികരിച്ചു.
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിംഗ്വി പറഞ്ഞു.