പാറ്റ്ന: ബിഹാറുകാരനായ മുൻ ഛത്തീസ്ഗഡ് ഡിജിപി സന്ത് കുമാർ പാസ്വാനും അനുയായികളും കോൺഗ്രസിൽ ചേർന്നു. ബിഹാറിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ശക്തിസിംഗ് ഗോഹിൽ, പിസിസി അധ്യക്ഷൻ ഡോ. മദൻ മോഹൻ ഝാ എന്നിവരുടെ സാന്നിധ്യത്തിലാണു പാസ്വാൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.