റായ്പുർ: ഛത്തീസ്ഗഡിൽ 77 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി. 11 മന്ത്രിമാരുൾപ്പെടെ 32 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നല്കിയിട്ടുണ്ട്. മന്ത്രി രാമഷീല സാഹുവിനു മാത്രമാണു സീറ്റ് നിഷേധിച്ചത്. കഴിഞ്ഞ തവണ പരാജയപ്പെട്ട 14 നേതാക്കൾക്കും സീറ്റ് നല്കി. നവംബർ 12, 20 തീയതികളിലാണു ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ്.