യിലാൻ: വടക്കുകിഴക്കൻ തായ്വാനിലെ യിലാൻ നഗരത്തിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 22 പേർ മരിക്കുകയും 171 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
പ്യൂമാ എക്സ്പ്രസിന്റെ എട്ടുബോഗികളും പാളം തെറ്റിയെന്ന് റെയിൽവേ ഭരണസമിതി മേധാവി ജാസൺ ലു പറഞ്ഞു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി 120 സൈനികരെ അയച്ചെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു.