ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ജംഷഡ്പുരും മുൻ ചാന്പ്യന്മാരായ എടികെയും തമ്മിലുള്ള മത്സരം 1-1 സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
സ്വന്തം മൈതാനത്ത് ജംഷഡ്പുർ ലീഡ് നേടിയെങ്കിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ എടികെ സമനിലയിലെത്തി. സെർജ്യോ സിഡൊൻച (35-ാം മിനിറ്റ്) ആതിഥേയർക്കായും മാനുവൽ ബ്രൂണോ (45+3-ാം മിനിറ്റ്) എടികെയ്ക്കായും ലക്ഷ്യം നേടി.
ഇടവേളയ്ക്കുശേഷം നടന്ന രണ്ട് മത്സരങ്ങളിൽനിന്നായി ഇതോടെ എടികെ നാല് പോയിന്റ് സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങും പരാജയപ്പെട്ട് മോശം തുടക്കവുമായി എടികെ വലയുന്പോഴായിരുന്നു ഐഎസ്എൽ ഇടവേള എത്തിയത്. മൂന്ന് മത്സരങ്ങളിൽനിന്ന് ജംഷഡ്പുരിന് അഞ്ച് പോയിന്റായി.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
നോർത്ത് ഈസ്റ്റ് 3 2 1 0 7
ജംഷഡ്പുർ 3 1 2 0 5
കേരള ബ്ലാസ്റ്റേഴ്സ് 3 1 2 0 5
ഗോവ 2 1 1 0 4
ബംഗളൂരു എഫ്സി 2 1 1 0 4
മുംബൈ സിറ്റി 3 1 1 1 4
എടികെ 4 1 1 2 4
ഡൈനാമോസ് 3 0 2 1 2
പൂന സിറ്റി 2 0 1 1 1
ചെന്നൈയിൻ 3 0 0 3 0
ജംഷഡ്പുർ-എടികെ സമനില
12:55 AM Oct 22, 2018 | Deepika.com