കാസര്‍ഗോഡ്: താളിപ്പടുപ്പ് മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന 23-ാ മത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോടും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും ജേതാക്കളായി. കോഴിക്കോട് മലപ്പുറത്തെ (5-3) പരാജയപ്പെടുത്തി.
വയനാടിനെ (6-2) പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ജേതാക്കളായത്. തിരുവനന്തപുരത്തെ (2-1) പരായപ്പെടുത്തി തൃശൂര്‍ പുരുഷവിഭാഗത്തിലും, പത്തനംതിട്ടയെ (2-1) പരാജയപ്പെടുത്തി എറണാകുളം വനിതാ വിഭാഗത്തിലും മൂന്നാംസ്ഥാനം നേടി.
സീനിയര്‍ സോഫ്റ്റ്ബോൾ: തിരുവനന്തപുരം, കോഴിക്കോട് ജേതാക്കൾ
12:53 AM Oct 22, 2018 | Deepika.com