ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ പരിസ്ഥിതി ശാസ്ത്രജ്ഞനും മുൻ ടെറി മേധാവിയുമായ ആർ.കെ. പാച്ചൗരിക്കെതിരായ വിചാരണയ്ക്ക് അനുമതി നൽകി ഡൽഹി കോടതി.
സഹപ്രവർത്തകയുടെ പരാതിയിൽ പാച്ചൗരിക്കെതിരേ വിചാരണ ആരംഭിക്കാമെന്നാണ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ചാരു ഗുപ്ത ഉത്തരവിട്ടത്. ആരോപണത്തിൽ താൻ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച പാച്ചൗരി വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്നു വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ പാച്ചൗരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത വർഷം ജനുവരി നാലിലേക്കു മാറ്റി.