ചെന്നൈ: നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ ബാഹ്യ ഇടപെടലുകൾ പാടില്ലെന്നു തമിഴ് സൂപ്പർതാരം രജനീകാന്ത്. ശബരിമലയിൽ യുവതികൾക്കു പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ നാനാതുറകളിലും ലിംഗസമത്വം വേണമെന്നതിൽ അഭിപ്രായവ്യത്യാസമില്ല. സുപ്രീംകോടതി വിധി മാനിക്കുന്നു. എന്നാൽ, ക്ഷേത്രാചാരങ്ങൾ പാലിക്കപ്പെടണമെന്നും രജനീകാന്ത് പറഞ്ഞു.
സമൂഹത്തിന്റെ നാനാതുറകളിലും ലിംഗസമത്വം വേണമെന്നതിൽ അഭിപ്രായവ്യത്യാസമില്ല. സുപ്രീംകോടതി വിധി മാനിക്കുന്നു. എന്നാൽ, ക്ഷേത്രാചാരങ്ങൾ പാലിക്കപ്പെടണമെന്നും രജനീകാന്ത് പറഞ്ഞു.