ശ്രീനഗർ: ഉരുൾപൊട്ടലിനെത്തുടർന്നു ഗതാഗതം താറുമാറായ കാഷ്മീരിലെ ശ്രീനഗർ-ലേ ദേശീയപാത അടച്ചു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ബോർഡർ റോഡ്സ് ഒാർഗനൈസേഷന്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
ദേശീയപാത അടച്ചതോടെ നൂറുകണക്കിനു വാഹനങ്ങൾ പാതയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചില ഭാഗങ്ങളിൽ വാഹനങ്ങൾ കടന്നുപോകാൻ ട്രാഫിക് പോലീസ് അനുവാദം നൽകുന്നുണ്ട്. 423 കിലോമീറ്ററാണ് ശ്രീനഗർ- ലേ ദേശീയപാതയുടെ നീളം. ലഡാക്കിനെയും കാഷ്മീരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക റോഡാണ് ഈ ദേശീയപാത.
മഞ്ഞുവീണ് റോഡിൽ വഴുക്കലുണ്ടായതാണ് ഗതാഗതം തടസപ്പെടാൻ കാരണം.