മുംബൈ: മാലേഗാവ് സ്ഫോടനക്കേസ് യുഎപിഎ നിയമത്തിന്റെ കീഴിൽ വിചാരണ ചെയ്യാൻ പ്രോസിക്യൂഷന് അനുമതി നൽകിയത് ചോദ്യം ചെയ്തു ലഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് സമർപ്പിച്ച ഹർജി പ്രത്യേക എൻഎ കോടതി തള്ളി. ഒക്ടോബർ 26ന് വീണ്ടും പരിഗണിക്കും.
പുരോഹിതിനും മറ്റു പ്രതികൾക്കുമെതിരേ വിചാരണക്കോടതി കുറ്റം ചുമത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
2008 സെപ്റ്റംബർ 29 ന് നാസിക്കിലെ മലേഗാവിൽ മോസ്കിനു സമീപം നടന്ന സ്ഫോടനത്തിൽ ആറു പേർ മരിക്കുകയും നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു.