ലണ്ടൻ: ഇക്വഡോർ സർക്കാരിനെതിരേ നിയമനടപടികളുമായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച്. തന്റെ മൗലികാവകാശങ്ങൾ ഇക്വഡോർ ലംഘിച്ചുവെന്നാണ് അസാഞ്ചിന്റെ പരാതി. പ്രാദേശിക കോടതി അടുത്തയാഴ്ച കേസ് പരിഗണിച്ചേക്കും.
എംബസി കൊണ്ടുവന്ന പ്രത്യേക നടപടിക്രമങ്ങളാണു നിയമപോരാട്ടത്തിന് അസാഞ്ചിനെ പ്രേരിപ്പിച്ചത്. ലൈംഗികപീഡനക്കേസിനെത്തുടർന്ന് ലണ്ടനിലെ ഇക്വഡോർ എംബസിയിലാണു അസാഞ്ച് കഴിയുന്നത്.