ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാർ വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി പ്രവീണ്‍ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. കരിയറിലുടനീളം തനിക്ക് പിന്തുണ നല്കിയ ആരാധകർക്കും ബിസിസിഐക്കും പ്രവീണ്‍ നന്ദി അറിയിച്ചു.
മുപ്പത്തിരണ്ടുകാരനായ പ്രവീണ്‍ 2007 നവംബറിൽ പാക്കിസ്ഥാനെതിരേയാണ് ഏകദിന അരങ്ങേറ്റം നടത്തിയത്. 2011ൽ വെസ്റ്റ് ഇൻഡീസിനെതിരേ കിംഗ്സ്റ്റണിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.
ആറ് ടെസ്റ്റും 68 ഏകദിനവും 10 ട്വന്റി-20യും ഇന്ത്യക്കായി കളിച്ചു. ഏകദിനത്തിൽ 77 വിക്കറ്റും ടെസ്റ്റിൽ 27 വിക്കറ്റും ട്വന്റി-20യിൽ എട്ട് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
2012 മാർച്ചിൽ പാക്കിസ്ഥാനെതിരേയായിരുന്നു അവസാന ഏകദിനം. 66 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്നായി 267 വിക്കറ്റ് നേടിയിട്ടുണ്ട്.
പ്രവീണ്‍ കുമാർ വിരമിച്ചു
11:43 PM Oct 20, 2018 | Deepika.com