ഭുവനേശ്വർ: ഒഡിയ സിനിമാ സംവിധായകനും നിർമാതാവുമായ അമിയ രഞ്ജൻ പട്നായിക് (65) ഇന്നലെ ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. പർദേശി ബാബു, മമത മാഗെ മുല, ഹക്കിം ബാബു, പുവ മോറോ കലതാകുര, തുളസി ആപ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.