ഇറ്റാനഗർ:അരുണാചൽപ്രദേശിൽ ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള ജില്ലകളിൽ വെള്ളപ്പൊക്കത്തിനു സാധ്യതയെന്നു ചൈന മുന്നറിയിപ്പ് നല്കി. വിദേശകാര്യ വക്താവ് രവീഷ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ടിബറ്റിൽ മണ്ണിടിച്ചിലിൽ ബ്രഹ്മപുത്രയുടെ ഒഴുക്ക് തടസപ്പെട്ട് കൃത്രിമ തടാകം രൂപപ്പെട്ടതു വെള്ളപ്പൊക്കത്തിനിടയാക്കിയേക്കുമെന്നാണു മുന്നറിയിപ്പ്.