ശ്രീനഗർ: കാഷ്മീരിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ബാരാമുള്ള ജില്ലയിലായിരുന്നു രണ്ട് ഏറ്റുമുട്ടലുകളും. നിയന്ത്രണരേഖയിൽ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബാരാമുള്ള ജില്ലയിലെ ക്രാൽഹാറിൽ ഇന്നലെ രണ്ടു ഭീകരരെ വധിച്ചു.
കാറിൽ സഞ്ചരിക്കുകയായിരുന്ന ഭീകരരോട് കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പോലീസിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിലാണു ഭീകരർ കൊല്ലപ്പെട്ടത്.
കാറിൽ സഞ്ചരിക്കുകയായിരുന്ന ഭീകരരോട് കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പോലീസിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിലാണു ഭീകരർ കൊല്ലപ്പെട്ടത്.