ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്കു സമീപം ബോംബ് സ്ഫോടനം. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നടക്കാനിരിക്കേ ഏതാനും മണിക്കൂറുകൾക്കുമുന്പാണ് ഉഗ്രശക്തിയുള്ള സ്ഫോടനം നടന്നത്. മണിപ്പൂരിലെ കാംഗ്പോക്പിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സ്ഫോടനം.
വനിതാവ്യാപാരകേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനായി പ്രദേശത്ത് ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. ഇതിനിടെയാണ് സമീപമുള്ള പോസ്റ്റ്ഓഫീസിനു സമീപം സ്ഫോടനം ഉണ്ടായത്. സമീപമുണ്ടായിരുന്ന രണ്ടുകാറുകൾ തകർന്നതൊഴിച്ചാൽ മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പരിപാടി നീട്ടിവച്ചു. സുരക്ഷ ശക്തിപ്പെടുത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.